പൊൻകുന്നത്ത് വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പിടിയിലായത് ചിറക്കടവ് തെക്കേത്തുകവല, സ്വദേശി
 പൊൻകുന്നം  : മധ്യവയസ്കയായ  വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല, കളമ്പുകാട്ടുകവല ഭാഗത്ത് പെരുമ്പ്രാൽ വീട്ടിൽ പൊടിയൻ എന്ന് വിളിക്കുന്ന അജികുമാർ (43) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പൊൻകുന്നം സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരോട് ലൈംഗികചുവയോടെ സംസാരിക്കുകയും, കഴുത്തിൽ കത്തി വച്ച് ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് മധ്യവസ്കയുടെ കൈയിൽ കടന്ന് പിടിച്ച് ഇവരെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്.റ്റി, എസ്.ഐ മാരായ മാഹിൻ സലീം, സുനിൽകുമാർ എം.ജെ, സി.പി.ഓ പ്രിയ എൻ.ജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post