അതിർത്തി തർക്കം: മുണ്ടക്കയത്ത് ദമ്പതികൾക്ക് വെട്ടേറ്റുഅയൽവാസിയാണ് ആക്രമിച്ചതെന്ന് ഇരുവരും പൊലീസിൽ മൊഴി നൽകികോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ ദമ്പതികൾക്ക് വെട്ടേറ്റു. പുഞ്ചവയൽ സ്വദേശി തോമസ് (77), ഭാര്യ ഓമന (55) എന്നിവർക്കാണ് വെട്ടേറ്റത്. തോമസിനും തലയിലും ഓമനയ്ക്ക് മുഖത്താണ് വെട്ടേറ്റത്.
അയൽവാസിയാണ് ആക്രമിച്ചതെന്ന് ഇരുവരും പൊലീസിൽ മൊഴി നൽകി. അതിർത്തി തർക്കമാണ് ആക്രമണത്തിന് കാരണമായത്. ഇന്ന് രാവിലെ ഇരുവരും കുളിക്കാനായി പോകുന്നതിനിടെ കുഞ്ഞുമോൻ ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Previous Post Next Post