അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ


 

തിരുവനന്തപുരം: വർക്കലയിൽ അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ഏകദേശം 5 വയസ്സോളം പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Previous Post Next Post