പുതുപ്പള്ളിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പതിച്ചു… രണ്ടുപേര്‍ക്ക് പരുക്ക് 

കോട്ടയം: പുതുപ്പള്ളി മലമേൽക്കാവിൽ നിയന്ത്രണം  നഷ്ടപ്പെട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മലമേല്‍ക്കാവ് സ്വദേശി രാമകൃഷ്ണന്‍ (70), ഭാര്യ അമ്മുക്കുട്ടി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പാറാട്ട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പകല്‍ 11.30ഓടെ ആയിരുന്നു അപകടം. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സുകുമാര്‍ സുരേഷിന്റെ വീടിന്റെ ഷെയ്ഡില്‍ ഇടിച്ച ശേഷം തൊട്ടടുത്തുള്ള വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടുമുറ്റത്തും പരിസരത്തും ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
Previous Post Next Post