ആത്മഹത്യ ചെയ്യാനായി സയനൈഡ് ചേർത്ത് യുവാവ് ഒളിപ്പിച്ചുവച്ച മദ്യം അയാളറിയാതെ എടുത്തുകുടിച്ച സഹോദരൻറെ സുഹൃത്ത് മരിച്ചു !!മദ്യം കഴിച്ച സഹോദരനും ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.
മുള്ളുവടി ഗേറ്റിനു സമീപം മക്കാൻ സ്ട്രീറ്റിൽ താമസിക്കുന്ന തസീർ ഹുസൈനാണു ആത്മഹത്യ ചെയ്യാനായി മദ്യത്തിൽ സയനൈഡ് കലക്കിവച്ചത്. മദ്യപാനവുമായി സംബന്ധിച്ച കുടുംബ വഴക്കിനു പിന്നാലെ ഭാര്യ വീടുവിട്ട് പോയതിൻ്റെ വിഷമത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.

വീട്ടിലെ കബോഡിൽ സൂക്ഷിച്ചിരുന്ന മദ്യം വീട്ടിലെത്തിയ തസീർ ഹുസൈൻ്റെ സഹോദരനും സുഹൃത്തും കുടിക്കുകയും നിമിഷനേരത്തിനകം തന്നെ കുഴഞ്ഞുവീഴുകയും ചെയ്തു. ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും സഹോദരസുഹൃത്ത് മരണത്തിനു കീഴടങ്ങി.
Previous Post Next Post