പൗരത്വ നിയമം നടപ്പിലാക്കാൻ പ്രത്യേക ക്യാമ്പുകൾ ; ആദ്യദിനത്തിൽ പാകിസ്താനിൽ നിന്നുമുള്ള 18 ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി


അഹമ്മദാബാദ് : പൗരത്വ നിയമം നടപ്പിലാക്കുന്നതിനായി കേന്ദ്രസർക്കാർ തലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ക്യാമ്പ് ആരംഭിച്ച ആദ്യദിവസം തന്നെ പാകിസ്താനിൽ നിന്നുമുള്ള 18 ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി.

ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവിയുടെ നേതൃത്വത്തിൽ ആയിരുന്നു പൗരത്വ നിയമം നടപ്പിലാക്കുന്നതിനുള്ള പ്രത്യേക ക്യാമ്പ് നടത്തിയത്.

അഹമ്മദാബാദ് ജില്ലാ കളക്ടറുടെ ഓഫീസിൽ വെച്ചാണ് പൗരത്വ ക്യാമ്പ് നടത്തിയത്. ഇന്ത്യൻ പൗരത്വം നേടിയ എല്ലാവരെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിജ്ഞാബദ്ധമാണെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അറിയിച്ചു. പുതിയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

2016ലെയും 2018ലെയും ഗസറ്റ് വിജ്ഞാപനങ്ങൾ അനുസരിച്ച് പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗർ, കച്ച് ജില്ലാ കളക്ടർമാർക്ക് അധികാരം നൽകിയിരുന്നു. അഹമ്മദാബാദ് ജില്ലയിൽ താമസിക്കുന്ന പാകിസ്താനിൽ നിന്നുള്ള 1,167 ഹിന്ദു അഭയാർഥികൾക്കാണ് ഇതുവരെ ഇന്ത്യൻ പൗരത്വം നൽകിയിട്ടുള്ളത്.
Previous Post Next Post