മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; വഴിയോരക്കട തകര്‍ത്തു
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. മാട്ടുപ്പെട്ടി ബോട്ട് ലാന്‍ഡിങ്ങിന് സമീപത്തെ വഴിയോരക്കട കൊമ്പന്‍ തകര്‍ത്തു. കടയിലെ ഭക്ഷണസാധനങ്ങള്‍ കൊമ്പനാന ഭക്ഷിച്ചു.

രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. റോഡരികിലെ വഴിയോരക്കടയില്‍ സൂക്ഷിച്ചിരുന്ന കരിമ്പ്, ചോളം മുതലായവയാണ് പടയപ്പ ഭക്ഷിച്ചത്.

ആന ജനവാസകേന്ദ്രത്തില്‍ തുടരുകയാണ്. കഴിഞ്ഞദിവസം ഇടുക്കി ജില്ലയില്‍ എട്ടിടത്താണ് കാട്ടാന ആക്രമണം ഉണ്ടായത്
Previous Post Next Post