പോലീസ് സ്റ്റേഷനിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു


പാലക്കാട്‌: ആലത്തൂർ പോലീസ് സ്റ്റേഷനിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാവശ്ശേരി സ്വദേശി രാജേഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ കയറിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിനെതിരെ വിവാഹിതയായ സ്ത്രീ പരാതി നൽകിയിരുന്നു. തുടർന്ന് ഈ പരാതി പൊലീസ് ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൻ്റെ തുടർച്ചയായാണ് ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.


Previous Post Next Post