നടുറോഡിൽ ഓട്ടോഡ്രൈവറെ സംഘം ചേർന്ന് വളഞ്ഞിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവറെ സംഘം ചേർന്ന് വളഞ്ഞിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ കട്ടപ്പന പ്ലാത്തോട്ടാനിക്കൽ സാബു ജോസഫ് എന്ന രാമപുരം സാബു, കൊല്ലരോട്ട് ബാബു ഫ്രാൻസിസ്, വാലേപ്പറമ്പിൽ ഉസ്‌റ സുരേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. 

കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സ്ഥല തർക്കത്തിന്റെ പേരിലാണ് സുനിലിനെ സംഘം ചേർന്ന് ആക്രമിച്ചത്. വെള്ളിയാഴ്ച്ച രാത്രി 7.30 ഓടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ പേഴുംകവല സ്വദേശി സുനിൽകുമാറിനെ അഞ്ച് പേർ ചേർന്ന് വിറക് കമ്പ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച സുനിൽ കുമാറിന്റെ ഭാര്യയേയും മകളെയേയും മർദിച്ചതിലും അസഭ്യം പറഞ്ഞതിലും കേസെടുത്തിട്ടുണ്ട്. 

കട്ടപ്പന ടൗണിൽ നടുറോഡിൽ നിരവധി ആളുകൾക്കും ഭാര്യയുടെയും മകളുടെയും കൺമുന്നിൽ വച്ചായിരുന്നു മർദ്ദനം. ആക്രമണം തടയാൻ ശ്രമിച്ച വാഹന യാത്രക്കാരെയും ആക്രമി സംഘം വിരട്ടിയോടിച്ചു. സാരമായി പരിക്കേറ്റ സുനിൽകുമാർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Previous Post Next Post