പാസഞ്ചർ ട്രെയിനിൽ യുവതിയെ കടിച്ചത് പാമ്പല്ല.. മറ്റേതെങ്കിലും ജീവിയാകാമെന്ന് റെയിൽവേ അധികൃതർ.


നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ അധികൃതർ. വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാം യുവതിയെ കടിച്ചത് എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. അതേസമയം, യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.ആയുർവേദ ഡോക്ടറായ ഗായത്രി (25) എന്ന യുവതിയെയായിരുന്നു ഇന്ന് രാവിലെ പാമ്പ് കടിയേറ്റെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് ട്രെയിൻ നിലമ്പൂരിലെത്തിയ ശേഷം വനംവകുപ്പ് ആർആർ ടി സംഘം കമ്പാർട്മെന്റിൽ പരിശോധന നടത്തി. വനംവകുപ്പ് നടത്തിയ പരിശോധനയിലും പാമ്പിനെ കണ്ടെത്തിയില്ല.


        
Previous Post Next Post