കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മർദനം; രോഗിക്കൊപ്പം വന്ന സ്ത്രീ മുഖത്തടിച്ചു
കൊല്ലം : ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് മര്‍ദനം.രോഗിയോടൊപ്പം എത്തിയ സ്ത്രീയാണ് ഡോക്ടറെ ആക്രമിച്ചത്. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജാൻസി ജെയിംസിനാണ് മർദനമേറ്റത്.

രോഗിയെ പരിശോധിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടര്‍ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. ആശുപത്രിയിൽ പൊലീസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്നും ഡോക്ടർ പറഞ്ഞു
Previous Post Next Post