ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ട് പോയ കയറില്‍ തട്ടി വീണ് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലുവ കമ്പനിപ്പടിയിലാണ് സംഭവം.കുന്നത്തുകരയില്‍ എളമന തൂമ്പളായില്‍ ഫഹദ് (19) ആണ് മരിച്ചത്.കേടായ ഓട്ടോറിക്ഷ കയറില്‍കെട്ടി വലിച്ചുകൊണ്ട് പോവുകയായിരുന്ന കയറിലാണ് വിദ്യാര്‍ത്ഥിയുടെ കഴുത്ത് കുരുങ്ങിയത്.നാളെ ഐഎസ്ആര്‍ഒയില്‍ അപ്രന്റിസായി ജോയിന്‍ ചെയ്യാനിരിക്കെയാണ് മരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഓട്ടോറിക്ഷ കെട്ടിവലിച്ചു കൊണ്ടുപോയ കയറിൽ കുരുങ്ങി വീണു..വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം…
ജോവാൻ മധുമല
0
Tags
Top Stories