വീണ്ടും കുതിച്ച് സ്വര്‍ണവില;


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി 53,000ന് മുകളില്‍ എത്തി. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. 53,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ് രണ്ടിന് സ്വര്‍ണവില 53,000ലേക്ക് എത്തിയിരുന്നു. പിന്നീട് വില കുറയുകയായിരുന്നു.
മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു.
ഏറെ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് കേരളത്തില്‍ വെള്ളിക്കും വില കൂടി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് വില 88 രൂപയാണ്.

കേരളത്തിലും ദേശീയതലത്തിലും ഒറ്റദിവസം ഏറ്റവും കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിയുന്നതും അക്ഷയ തൃതീയയ്ക്കാണ്. ഇനി ഏതാനും ദിവസങ്ങളേ ശേഷിക്കുന്നുള്ളൂ എന്നിരിക്കേ, അക്ഷയ തൃതീയയ്ക്ക് മുമ്പായി വില കൂടുന്നത് ഉപയോക്താക്കളെയും കച്ചവടക്കാരെയും ഒരുപോലെ നിരാശരാക്കുന്നുണ്ട്
Previous Post Next Post