'ഇതല്ല, ഇതിന്റപ്പുറം ചാടിക്കടന്നവനാണീ..!' സ്‌കൂട്ടറില്‍ ഷവര്‍ ഘടിപ്പിച്ചുള്ള യുവാവിന്റെ യാത്ര വൈറല്‍
അതിതീവ്ര ചൂടു കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വെന്തുരുകുകയാണ്. ഡല്‍ഹി, യുപി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

ശരീരം തണുപ്പിക്കുന്നത് ആളുകള്‍ നെട്ടോട്ടത്തിലാണ്. അതിനിടെയാണ് രാജസ്ഥാനില്‍ നിന്നുള്ള യുവാവിന്റെ ചൂട് കറയ്ക്കാനുള്ള പുതിയ കണ്ടുപിടിത്തം സോഷ്യൽമീഡിയയുടെ കയ്യടി നേടുന്നത്.

സൺസ്ക്രീം പുരട്ടിയിട്ടോ, കുട ചൂടിയിട്ടോ രക്ഷയില്ല ശരീരം തണുപ്പിക്കാൻ കുളിമുറിയിലെ ഷവർ തന്റെ സ്‌കൂട്ടറിർ ഘടിപ്പിച്ചാണ് യുവാവിന്റെ യാത്ര. ഒരു കാനിൽ വെള്ളം നിറച്ച് അതിലാണ് മിനി ഷവർ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്കൂട്ടറിന് മുന്നിലായി സ്ഥാനിച്ചിരിക്കുന്ന ഷവറിൽ നിന്നും എപ്പോഴും വെള്ളം വീണുകൊണ്ടിരിക്കും. ഇതോടെ ശരീരം ചൂടാകുമെന്ന ആശങ്കയില്ലാതെ യാത്ര ചെയ്യാം. 'ഹോ! വാട്ട് ആൻ ഐഡിയ സർജീീീ..', എന്നാണ് ഈ വൈറൽ വിഡിയോയ്ക്ക് താഴെ ഒരാളുടെ രസകരമായ കമന്റ്.


Previous Post Next Post