ഗേറ്റിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ച സംഭവം..പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്


മലപ്പുറം വൈലത്തൂരില്‍ റിമോട്ട് കൺട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതു വയസുകാരൻറെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.കഴുത്തിനേറ്റ പരിക്കാണ് മുഹമ്മദ് സിനാന്‍റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.തിരൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു മുഹമ്മദ് സിനാന്‍റെ പോസ്റ്റുമോര്‍ട്ടം നടന്നത്. രണ്ട് ഭാഗത്തുനിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. കഴുത്ത് ഒടിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് മുഹമ്മദ് സിനാൻ എന്ന നാലാം ക്ലാസുകാരൻ ഗേറ്റിനുള്ളില്‍ കുടുങ്ങി മരിച്ചത്. സ്വിച്ച് അമര്‍ത്തി തുറന്ന ഗേറ്റിലൂടെ പുറത്തുകടക്കുന്നതിനിടെ ഗേറ്റ് അടയുകയും കുട്ടി അതിനിടയില്‍ കുടുങ്ങുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിനിടെ, പേരക്കുട്ടിയുടെ മരണമറിഞ്ഞ ആഘാതത്തില്‍ മുത്തശ്ശി രാത്രി കുഴഞ്ഞു വീണും മരിച്ചു.ഇരുവരുടെയും മൃതദേഹം കബറടക്കി.


Previous Post Next Post