കട്ടപ്പന കല്യാണത്തണ്ടിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; ആസം സ്വദേശിയെ നാട്ടുകാർ പിടി കൂടി,,ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
  
 
കട്ടപ്പന കല്യാണത്തണ്ടിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; ആസം സ്വദേശിയെ നാട്ടുകാർ പിടി കൂടി
കട്ടപ്പന കല്യാണത്തണ്ടിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ആസാം സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.വീണ്ടപ്ലാക്കൽ സന്ദീപ് - ഉണ്ണിമായ ദമ്പതികളുടെ ആറു മാസം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
ഇതര സംസ്ഥാനക്കാരനായ യുവാവ് വീട്ടിലെത്തി വിളിച്ചപ്പോൾ വിവരമറിയാൻ ഉണ്ണിമായ കുഞ്ഞുമായി ജനലിന് സമീപത്തേക്ക് എത്തി. ജനാലയിൽ കൂടി കുട്ടിയെ വലിച്ച് പുറത്തേക്ക് എടുക്കാൻ ഇയാൾ ശ്രമിച്ചതോടെ വീട്ടുകാർ ബഹളം ഉണ്ടാക്കി.
നാട്ടുകാർ എത്തിയതോടെ ഇയാൾ ഏലത്തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു. കല്യാണത്തണ്ട് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് ഇതര സംസ്ഥാനക്കാരനായ പ്രതി നാട്ടുകാരുടെ പിടിയിലായത്. ഇയാളെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണോ പ്രതിയെന്ന് സംശയിക്കുന്നു.
Previous Post Next Post