കോട്ടയം നാട്ടകത്ത് ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം.


കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.
കൊല്ലാട് കൊല്ലംകവല സ്വദേശിയായ സച്ചിനാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സെബാനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 6.30 യോടെയായിരുന്നു അപകടം.
നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നിലെ വളവിൽ വച്ചാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു.
റോഡിൽ വീണ് കിടന്ന രണ്ടു പേരെയും നാട്ടുകാർ ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സച്ചിൻ മരണത്തിന് കീഴടങ്ങി.
കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി...
Previous Post Next Post