മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി…


ശനിയാഴ്ച്ച നടത്താനിരുന്ന മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി.ചടങ്ങ് ഈ മാസം ഒമ്പതിന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒന്‍പതാം തീയതി വൈകീട്ടായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങ് വന്‍ ആഘോഷമാക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കിയിരുന്നു. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ നിര്‍ദേശിച്ചു.

കൂടാതെ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്യാനിരുന്നു ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തീയതിയും മാറ്റി. ജൂണ്‍ 12നാണ് നായിഡുവിന്റെ ചടങ്ങ് നടക്കുക.സർക്കാരിന്റെ മോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളുടെ ഭരണത്തലവന്‍മാര്‍ക്കും ക്ഷണം ലഭിച്ചു തുടങ്ങി
Previous Post Next Post