കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു..ഗുരുതര പരുക്ക്…


കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്.ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് ജയയെ മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. മർദനത്തിൽ ഗുരുതര പരുക്കേറ്റ ജയ ചികിത്സയിലാണ്. ഓട്ടോയിൽ കയറിയ 3 യുവാക്കളാണ് ജയയെ മർദിച്ചത്.

കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകണമെന്നു പറഞ്ഞാണ് മൂവരും ഓട്ടോയിൽ കയറിയത്. കുഴുപ്പിള്ളിയിൽ നിന്നാണ് ഓട്ടോ വിളിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയ ശേഷം അവിടെ നിന്ന് തിരിച്ച് കുഴുപ്പിള്ളിയിലെത്തിയ ശേഷമാണ് യുവാക്കൾ മർദിച്ചത്. നാട്ടുകാരാണ് അവശനിലയിലായ ജയയെ ആശുപത്രിയിലെത്തിച്ചത്. മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞതുൾപ്പടെ ജയയ്ക്ക് ഗുരുതര പരുക്കുണ്ടെന്ന് ജയയുടെ സഹോദരി പറഞ്ഞു.
Previous Post Next Post