സഞ്ജു ടെക്കി കൂടുതൽ കുരുക്കിലേക്ക്..ലൈസൻസ് സ്ഥിരമായി റദ്ദാക്കും


ആലപ്പുഴ: യൂ ട്യൂബർ സഞ്ജു ടെക്കിക്ക് കുരുക്ക് മുറുകുന്നു.യുട്യൂബ് ചാനലിൽ RTO നടത്തിയ പരിശോധനയിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി.
160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട്‌ ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. സഞ്ജുവിന്‍റെ ലൈസൻസ് സസ്പെന്‍റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നൽകി.

ഇന്ന് ആര്‍ടിഒക്ക് മുമ്പാകെ ഹാജരാകാനും നിർദേശം നല്‍കിയിട്ടുണ്ട്.ഇയാളുടെ ലൈസെൻസ് സ്ഥിരമായി റദ്ദാക്കാനും ആലോചനയുണ്ട്.തുടർച്ചയായ നിയമ ലംഘനങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം.
Previous Post Next Post