‘പാർട്ടി ഉണ്ടാകില്ല’: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ കടുത്ത വിമര്‍ശനം, തിരുത്തണമെന്ന് ആവശ്യം


തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനങ്ങൾ ഉയര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും ആത്മവിമർശനവും, തിരുത്തലും വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയര്‍ന്നു. സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കെതിരേയും വിമർശനമുയർന്നു.

വിമർശനങ്ങളോട് അസഹിഷ്ണുഷണത പ്രകടിപ്പിക്കരുതെന്നും ഇല്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കാജനകമെന്നും യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. വിശദമായ തെരഞ്ഞെടുപ്പ് അവലോകനം ഈ മാസം 16 മുതൽ ചേരുന്ന നേതൃയോഗങ്ങളിൽ ഉണ്ടാകും.
Previous Post Next Post