മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് സ്ത്രീ മരിച്ചു.പൊന്നാനി സ്വദേശിയായ സൈഫുന്നീസയാണ് മരിച്ചത്. 47 വയസ്സായിരുന്നു. പനി ബാധിച്ച് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 ആണെന്ന് കണ്ടെത്തിയത്. മലപ്പുറം പൊന്നാനി മേഖലയില്‍ പകര്‍ച്ചവ്യാധികൾ പടരുകയാണ്.മലപ്പുറത്ത് ഇന്ന് നാല് പേർക്ക് മലമ്പനിയും സ്ഥിരീകരിച്ചിരുന്നു. മഴക്കാല രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് സ്ത്രീ മരിച്ചു..ആശങ്ക…
ജോവാൻ മധുമല
0
Tags
Top Stories