എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു.തേവര എസ്.എച്ച് സ്‌കൂളിലെ ബസാണ് തീപിടിച്ചതെന്നാണ് വിവരം.അപകടത്തിൽ ആർക്കും പരുക്കില്ല.രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴാണ് ബസിന് തീപിടിച്ചത്. ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവർ വേഗത്തിൽ തന്നെ കുട്ടികളെ പുറത്തിറക്കുകയായിരുന്നു.അതിനാൽ വൻ ദുരന്തം ഒഴിവായി.ബസ് പൂർണമായും കത്തി നശിച്ചു.ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു..വൻ അപകടം ഒഴിവായത് തലനാരിഴക്ക്…
ജോവാൻ മധുമല
0
Tags
Top Stories