വീയപുരം മേൽപ്പാടത്ത് വാഹനാപകടങ്ങള്‍ തുടര്‍കഥയാകുന്നു….കാരണം അമിതവേഗത….
ഹരിപ്പാട് : വീയപുരം മേൽപ്പാടത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.മാന്നാര്‍ വീയപുരം റോഡില്‍ മേൽപ്പാടത്ത് കഴിഞ്ഞമാസം എട്ട് അപകടങ്ങള്‍ നടന്നതായി പ്രദേശവാസികള്‍ പറയുന്നു.തുരുത്തേൽ പാലത്തിന് കിഴക്ക് വശത്ത് എത്തുമ്പോഴുള്ള ചെറിയ വളവും, വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടത്തിന് കാരണമായി തീരുന്നത് കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന അപകടത്തിൽ കാർ തലകീഴായി മറിയുകയും, യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ വീയപുരം പൊലീസും പ്രദേശവാസികളും ചേർന്ന് ഏറെ പണിപ്പെട്ടാണ് കാർ ഉയർത്തി ഡ്രൈവറെ രക്ഷപെടുത്തിയത്.കഴിഞ്ഞ ആഴ്ച രണ്ടു ഇരുചക്രവാഹനങ്ങൾതമ്മില്‍ കൂട്ടിയിടിക്കുകയും ഒരു യുവതിയ്ക്ക് സരമായ പരിക്കുകളോടെ രക്ഷപെടുകയുമായിരുന്നു. പ്രദേശങ്ങളിൽ തന്നെ നടന്ന രണ്ടു വ്യത്യസ്ത അപകടങ്ങളിൽ ഒരു യുവാവും ഒരു വൃദ്ധനും മരണപെട്ടിരുന്നു. തുരുത്തേൽ ഭാഗത്ത് അടുത്ത കാലത്ത് നടന്ന മൂന്ന് അപകടങ്ങളിൽ ഒരു ആക്ടിവ സ്‌കൂട്ടർ അപകടത്തിൽ പെടുകയും ഒരു ബൈക്കും ഒരു കാറും പാടത്തേക്ക് മറിയുകയുമുണ്ടായി
Previous Post Next Post