പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്കോയിൽ; ഇന്ത്യ- റഷ്യ ഉച്ചകോടി ഇന്ന്

ഇന്ത്യ - റഷ്യ 22-ാം വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണു മോദി റഷ്യ സന്ദർശിക്കുന്നത്. വിമാനത്താവളത്തിൽ റഷ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മന്റുറോവ് മോദിയെ സ്വീകരിച്ചു. വൈകിട്ട് പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ്റെ ഔദ്യോഗിക വസതിയിൽ മോദി ക്കു സ്വീകരണം നൽകി. ഇന്നു പുട്ടിനൊപ്പം മോദി ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. 2019ൽ ആണു മോദി ഒടുവിൽ മോസ്കോ സന്ദർശിച്ചത്.
Previous Post Next Post