പ്രൊ‍‍ഡക്ഷൻ കൺട്രോളറെ മരിച്ച നിലയിൽ കണ്ടെത്തി…

 
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 10 ദിവസമായി ഷാനു ഇവിടെ താമസിക്കുകയായിരുന്നു. ഇന്ന് 3 മണിയോടെയാണ് മൃതദേഹം കണ്ടതെന്ന് ഹോട്ടൽ ഉടമ അറിയിച്ചു. സെപ്റ്റംബർ 11 നാണ് ഷാനു ഇസ്മയില്‍ ഹോട്ടലിൽ റൂം എടുത്തത്. ഇന്ന് റൂമിൽ നിന്നും പുറത്തു വരാത്തത് കൊണ്ട് അന്വേഷിച്ചപ്പോഴാണ് ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സെൻട്രൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Previous Post Next Post