കൊല്ലം എരൂരിൽ ബൈക്കിലെത്തിയ സംഘം വയോധികന്റെ കയ്യും കാലും തല്ലിയൊടിച്ചതായി പരാതി. അസഭ്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു വയോധികനെ യുവാക്കൾ മർദ്ദിച്ചത്. വിളക്ക് പാറ സ്വദേശി രാജേന്ദ്രനാണ് മർദ്ദനമേറ്റത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഏരൂർ പോലീസ് അറിയിച്ചു.