കൊച്ചി :മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പ് പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. മെറ്റ ഐക്ക് ശബ്‌ദ നിർദ്ദേശം നൽകിയാൽ ഫോട്ടോകൾ എഡിറ്റ് ചെയ്‌ത് ലഭിക്കുന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ സംവിധാനം. റിയൽ-ടൈം വോയ്‌സ് മോഡിലൂടെ മെറ്റ എഐയുമായി സംസാരിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാൻ ആവശ്യപ്പെടാം. വാട്‌സ്ആപ്പിൻ്റെ ബീറ്റ വേർഷനിൽ കുറച്ച് കാലമായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന വോയ്‌സ് മോഡ് ഫീച്ചർ ഉടൻ അവതരിപ്പിക്കപ്പെടും.
മെറ്റ ഐയ്ക്ക് വോയിസ് നിർദ്ദേശം നൽകിയാൽ മറുപടി ലഭിക്കുന്ന സംവിധാനം ഏതെങ്കിലും വാട്സ്ആപ്പിലുണ്ട്. ഒരുപടി കൂടി കടന്ന് വാട്‌സ്ആപ്പിൽ വച്ചുതന്നെ ശബ്ദ നിർദ്ദേശത്തോടെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനുള്ള സംവിധാനം വരുന്നു. ഫോട്ടോകൾ മെറ്റ എഐയുമായി ഷെയർ ചെയ്യുന്നതിനൊപ്പം ചാറ്റ്ബോട്ടിനോട് ആവശ്യപ്പെട്ടാൽ എഡിറ്റ് ചെയ്യാൻ കഴിയും. ചിത്രങ്ങളിലെ അനാവശ്യ ഭാഗങ്ങൾ ഒഴിവാക്കാനും ബാക്ക് ഗ്രൗണ്ട് അഥവാ പശ്ചാത്തലം മാറ്റാനുമെല്ലാം ഇതിലൂടെ സാധിക്കും. മെറ്റ കണക്റ്റ് ഇവൻ്റിലാണ് ഈ ഫീച്ചർ കമ്പനി അവതരിപ്പിച്ചത്.
വേവ്‌ഫോം ബട്ടണിൽ പ്രസ് ചെയ്‌ത് വാട്‌സ്ആപ്പ് ആവശ്യത്തിന് മെറ്റ ഐയുമായി സംസാരിക്കാം. ജോൺ സീന ഉൾപ്പെടെയുള്ള സെലിബ്രിറ്റികളുടെ ശബ്‌ദത്തോട് സംസാരിക്കാമെന്ന് അറിയിച്ചിരുന്നു. ഒരു ചിത്രം അയച്ചുകൊടുത്താൽ അതെന്താണ് എന്ന് മെറ്റ ഐ വിശദീകരിക്കുന്ന ഫീച്ചറും അണിയറയിൽ ഒരുങ്ങുകയാണ്. ഫോട്ടോയുടെ ഉള്ളടക്കത്തെ കുറിച്ച് വാട്ട്‌സ്ആപ്പ് യൂസർമാർക്ക് ചോദ്യങ്ങൾ ചോദിക്കാം. മെറ്റ എഐ ഇതിന് ഉത്തരം നൽകും. ഒരു ഭക്ഷണവിഭവത്തിൻ്റെ ചിത്രം നൽകിയാൽ അതെങ്ങനെയാണുണ്ടാക്കുക എന്ന് അത് അറിയാനാകും റിപ്പോർട്ട്. സമീപകാലത്ത് ഏറെ പുത്തൻ ഫീച്ചറുകൾ മെറ്റ വാട്സ്ആപ്പിലേക്ക് അവതരിപ്പിക്കുന്നതിന് തുടർച്ചയായി പുതിയ അപ്ഡേറ്റുകൾ.