ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ടു…നിരവധി പേർക്ക് പരിക്ക്…

 


കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. 

രാത്രി 12 മണിയോടെയാണ്‌ അപകടം ഉണ്ടായത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post