കോട്ടയം കോടിമതയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി


 ഇന്നലെ രാത്രിയുണ്ടായ ശക്തമായ  കാറ്റിനെ തുടർന്നാണ് ബോട്ട് മുങ്ങിയതെന്ന് കരുതുന്നു
 മൂന്നുമാസം മുൻപാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ  കോടിമത ബോട്ട് ജെട്ടിയിൽ ഫ്ലോട്ടിങ് ബോട്ട് റസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചത്.

 ഉച്ചസമയങ്ങളിൽ അടക്കം വളരെ വലിയ തിരക്കാണ്  ഈ റസ്റ്റോറന്റിൽ  അനുഭവപ്പെട്ടിരുന്നത്.
പകൽ സമയത്ത് അപകടം ഉണ്ടാകാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ബോട്ടിന്റെ ഒരു വശം പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
 ക്രെയിൻ ഉപയോഗിച്ച് ബോട്ട് ഉയർത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു
Previous Post Next Post