പാമ്പാടിയിലും ,മീനടത്തും ബിവറേജ് ! വാടകകെട്ടിടങ്ങള്‍ തേടി ബെവ്‌കോ; പുതുതായി തുറക്കാന്‍ പദ്ധതിയിടുന്നത് 227 ഔട്ട്‌ലെറ്റുകള്‍


സംസ്ഥാനത്ത് 227 ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കൂടി തുറക്കാന്‍ പദ്ധതിയിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍. പുതുതായി സംസ്ഥാനത്ത് തുറക്കാന്‍ പദ്ധതിയിടുന്ന ഔട്ട്‌ലെറ്റുകള്‍ക്കായി വാടക കെട്ടിടം അന്വേഷിക്കുകയാണ് ബെവ്‌കോ. ഉയര്‍ന്ന കെട്ടിട വാടകയും ദീര്‍ഘകാല കരാറും ഇതിനായി ബെവ്‌കോ കെട്ടിട ഉടമകള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.  പാമ്പാടിയിലും, മീനടത്തും  പുതുപ്പള്ളിയിലും വാഴൂരിലും  തുറക്കാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് വിലയിരുത്തൽ 
ഇതേ തുടര്‍ന്ന് വാടക കെട്ടിടങ്ങള്‍ക്കായി ബെവ്‌സ്‌പേസ് എന്ന പേരില്‍ വെബ് പോര്‍ട്ടലും ബെവ്‌കോ ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കി വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാനാകും. വിവരങ്ങള്‍ പരിശോധിച്ച ശേഷം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ കെട്ടിടം ഉടമയെ ബന്ധപ്പെടും.
സമീപത്ത് സ്ഥിതിചെയ്യുന്ന ബാങ്ക് സര്‍ക്കാര്‍ കെട്ടിടം എന്നിവയ്ക്ക് നല്‍കുന്ന വാടകയുടെ അടിസ്ഥാനത്തിലാകും ബെവ്‌കോ വാടകയ്‌ക്കെടുക്കുന്ന കെട്ടിടത്തിന്റെ വാടക നിശ്ചയിക്കുക. കൂടുതല്‍ സൗകര്യമുള്ള സ്ഥലമാണെന്ന് കണ്ടെത്തിയാല്‍ സിഎംഡിയ്ക്ക് വാടക വര്‍ദ്ധിപ്പിക്കാന്‍ അധികാരമുണ്ടാകും.
أحدث أقدم