
മുഖ്യമന്ത്രിയുടെ രണ്ടാമതമത്തെ കത്ത് ലഭിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്ക് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി ആര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണോ ഹിന്ദു പറഞ്ഞതാണോ ശരിയെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഹിന്ദുവിനെതിരെ നിയമ നടപടി സ്വീകരിക്കാത്തതെന്തെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. മുഖ്യമന്ത്രിക്കൊന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ തനിക്ക് ഏറെ സന്തോഷം എന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തിനെതിരായ കുറ്റകൃത്യം ഗുരുതരമായതെന്ന് അദ്ദേഹം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. എല്ലാ കാര്യങ്ങളും നിയമപരമായും ഭരണഘടനപരവുമായാണ് നിര്‍വഹിക്കേണ്ടത് എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.