അതേസമയം മണ്ഡലത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനകളും ഉണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംഘടന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ കാലതാമസം മാത്രമാണ് ബാക്കിയുള്ളത്.
യുഡിഎഫ്, എല്‍ഡിഎഫ് ക്യാമ്പുകള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതോടെ പ്രഖ്യാപനം വന്നാല്‍ ഉടന്‍ പ്രചാരണ പരിപാടികളിലേക്ക് കടക്കാനുള്ള നടപടികള്‍ എന്‍ഡിഎ ക്യാമ്പ് ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ മണ്ഡലത്തില്‍ എത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.