തൃശ്ശൂരിൽ അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ



തൃശൂര്‍: പൊറുഞ്ഞിശ്ശേരിയിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊറുത്തിശ്ശേരി വി വൺ നഗർ സ്വദേശികളായ നാട്ടുവള്ളി വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ മാലതി (73) മകൻ സുജീഷ് (45) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ വീടിന് പുറത്ത് കാണാത്തതിനാലും വീടിന് സമീപത്ത് നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്.

തുടർന്ന് ഇരിങ്ങാലക്കുട പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. വിദേശത്തായിരുന്ന സുജീഷ് ആറ് വർഷമായി നാട്ടിലുണ്ട് സുജീഷിന് പ്രത്യേകിച്ച് ജോലി ഒന്നും ഉണ്ടായിരുന്നില്ല.പോലീസ് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു.

Previous Post Next Post