ആലപ്പുഴ ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

 


ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്. കോളജ് യൂണിയൻ തെരഞെടുപ്പിന് പിന്നാലെ അമ്പലപ്പുഴയിൽ കെഎസ്‍യു – എസ്എഫ്ഐ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് ബന്ദ് പ്രഖ്യാപിച്ചത്.
അമ്പലപ്പുഴ ഗവ കോളേജിലെ കെഎസ്യു വിജയാഘോഷത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 4 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ് ചികിത്സയിലായിലായിരുന്നവരെ ആശുപത്രിയിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചുവെന്ന് കെഎസ് യു ആരോപിക്കുന്നു.കോളജിൽ കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയായിരുന്നു ആദ്യം തർക്കം. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി എത്തിയതോടെ സംഘർഷമായി.
Previous Post Next Post