കൊല്ലം രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. മരുത്തടി കന്നിമേൽ ചേരി സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്.കാർ പൂർണമായും കത്തി നശിച്ചു.അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. പ്രദീപ് കുമാറും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടൻ ഇരുവരും പുറത്തിറങ്ങിയതിനാൽ അത്ഭുതകരമായി രക്ഷപെട്ടു.
ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും പുക..നോക്കിനിൽക്കെ തീഗോളമായി..ദമ്പതികൾഅത്ഭുതകരമായി രക്ഷപെട്ടു...... സംഭവം ..
ജോവാൻ മധുമല
0
Tags
Top Stories