പുളിക്കൽ കവലയിൽ വടംവലി മാമാങ്കം


പുളിക്കൽ കവല: നവദർശന കലാ-കായിക-സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പുളിക്കൽ കവല ഫെസ്റ്റിനോടനുബന്ധിച്ച്  മൂന്നാത് വടംവലി മാമാങ്കം 16ന് പുളിക്കൽ കവല സെന്‍റ് മേരീസ് സീറോ മലബാർ ചർച്ച് മൈതാനത്ത് നടക്കും. വൈകിട്ട് 5ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
  നവദർശന പ്രസിഡന്‍റ് വി.എം. സ്കറിയ അധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, അഡ്വ. ഫ്രാൻസിസ് ജോർജ് എംപി, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

നവദർശനയുടെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക പുരസ്ക്കാരം ഡോ.മാത്യു കുരുവിള ചെമ്പകശ്ശേരിക്ക് സമ്മേളനത്തിൽ വച്ച് നൽകും.
മലയാളം ഫിലിം ഇൻഡസ്ട്രിയിലെ പുളിക്കൽ കവലയുടെ അഭിമാനം വാഴൂർ ജോസ്   ( പി ആർ ഒ) നെ ആദരിക്കും.
റെയിൽ ഫോറസ്റ്റ് ചലഞ്ച് വിന്നർ ആനന്ദ് മാഞ്ഞൂരാൻ,ഡെവിൻ വിനോദ് എന്നിവരെ അനുമോദിക്കും.
    നവദർശന സെക്രട്ടറി ഷിൻസ് പീറ്റർ, സെന്‍റ് മേരീസ് ചർച്ച് വികാരി റവ. മാത്യു ഓടനാലിൽ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുകേഷ് കെ. മാണി, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തോമസ് വെട്ടുവേലിൽ, വാഴൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് അഡ്വ. ബൈജു കെ. ചെറിയാൻ, വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം പി.എം. ജോൺ, പാന്പാടി ബ്ലോക്ക് പഞ്ചായത്തംഗം  ജിജി അഞ്ചാനി, ലിസി തോമസ്, അഭിലാഷ് വിജയകുമാർ, ജിതേഷ് കെ.എസ്, പി.എൻ. കേശവൻ നായർ, ജോജി ജോൺ, റെജി ജോൺ, എം.എം. ജോസഫ് മാറൊഴുകയിൽ, ലിജു ഏബ്രഹാം ജോസഫ്, സുബിൻ നെടുംപുറം എന്നിവർ ആശംസകൾ നേരും.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 50 ടീമുകൾ പങ്കെടുക്കുമെന്ന്
സംഘാടക സമതി ഭാരവാഹികളായ
സുരേഷ് ഈട്ടിക്കൽ,ബിജു തേവർശ്ശേരിയിൽ,റ്റി കെ ഉഷാ കുമാരി,രാജേഷ് നരിപ്പാറയ്ക്കൽ,എബി ഫിലിപ്പ്,അനീഷ് പറപ്പള്ളി,സുനീഷ് പി ജെ,സുരേഷ് പി കെ,ബിജി കുര്യൻ,ബിബിൻ നാഴൂരിമറ്റം നിജോ ചെറിയാൻ,ജോബി ചൂരക്കുന്നേൽഎന്നിവർ അറിയിച്ചു.
أحدث أقدم