കോട്ടയം: എംസി റോഡിൽ നീലിമംഗലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മറിഞ്ഞു. ഓട്ടോറിക്ഷ മറിഞ്ഞതിനെ തുടർന്ന് ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഓട്ടോയുടെ മുൻ ഗ്ലാസ് തകർത്താണ് പുറത്തെടുത്തത്. അപകടത്തിൽ ആർക്കും കാര്യമായി പരിക്കേറ്റിട്ടില്ല. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. കോട്ടയം ഭാഗത്തു നിന്നും എത്തിയ ഓട്ടോറിക്ഷ എതിർ ദിശയിൽ നിന്നും എത്തിയ സ്കൂട്ടറുമായി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡിൽ മറിഞ്ഞു. ഓട്ടോയിൽ നിന്നു പുക ഉയർന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. തുടർന്ന്, ഓട്ടോറിക്ഷയുടെ മുൻഗ്ലാസ് തകർത്ത് ഡ്രൈവറെ പുറത്തെടുത്തു. അപകടത്തിൽ ആർക്കും സാരമായി പരിക്കേറ്റിട്ടില്ല.
കോട്ടയം നീലിമംഗലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു.. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്ന് തീയും പുകയും ഉയർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി
ജോവാൻ മധുമല
0
Tags
Top Stories