ഐബി ഉദ്യോഗസ്ഥരുടെ മരണം; സുകാന്ത് സുരേഷിന്റെ അച്ഛനും അമ്മയും ഹാജരായി

  


ഐബി ഉദ്യോഗസ്ഥരുടെ മരണത്തിൽ സുകാന്ത് സുരേഷിന്റെ അച്ഛനും അമ്മയും ചാവക്കാട് പൊലിസ് സ്റ്റേഷനിൽ ഹാജരായി. എടപ്പാൾ സ്വദേശി സുരേഷ്, ഗീത എന്നിവരാണ് ഹാജരായത്. പേട്ടയിൽ നിന്നുള്ള പോലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാൻ തൃശൂരിലേക്ക് പുറപ്പെട്ടു. നിലവിലെ കേസിൽ ഇരുവരും പ്രതികൾ അല്ല. ചാവക്കാട് പോലീസ് സ്റ്റേഷനിലാണ് ‍ഇരുവരും ഹാജരായത്. ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിനുശേഷം വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി കഴിയുകയായിരുന്നു ഇരുവരും. മകൻ ചെയ്ത തെറ്റ് മനംനൊന്തും നാണക്കേടും കൊണ്ടും ആണ് ക്ഷേത്രദർശനം നടത്തിയിരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.  

ഗുരുവായൂരിൽ ക്ഷേത്രത്തിൽ കുറച്ചുദിവസമായി കഴിഞ്ഞു വരികയായിരുന്നു ഇരുവരും. ഇന്ന് രാവിലെ 10 മണിയോടെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഇരുവരും ഹാജരായത്.അതേസമയം ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ മുതൽ സുകാന്ത് സുരേഷ് ഒളിവിലാണ്. കേസിൽ താൻ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തിൽ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. 

അറസ്റ്റിന് ഹൈക്കോടതിയുടെ വിലക്കില്ലെങ്കിലും പൊലീസിന് ഇതുവരെയും സുകാന്ത് സുരേഷിനെ കണ്ടെത്താനായിട്ടില്ല.പെൺകുട്ടിയെ സാമ്പത്തികമായി ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മൂന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ലൈംഗിക ചൂഷണം നടന്നതിന്റെ തെളിവുകൾ പൊലീസിൽ ഹാജരാക്കിയിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.

أحدث أقدم