ചൈന ബോട്ടപകടം: മരണം 10 ആയി ഉയർന്നു, 74 പേർ ചികിത്സയിൽ





ബെയ്ജിങ്: ചൈനയിൽ ബോട്ടുകൾ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. 74 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം.

ഗയ്ഷോ പ്രവിശ്യയിലെ ക്വാൻസി നഗരത്തിന് സമീപമുള്ള വു നദിയിലാണ് 4 ടൂറിസ്റ്റ് ബോട്ടുകൾ മറിഞ്ഞ്. അപകടസമയത്ത് 84 പേരാണ് 4 ബോട്ടുകളിലായി ഉണ്ടായിരുന്നത്. ശക്തമായ കാറ്റിനൊപ്പം ആലിപ്പഴ വർഷവും, ഇടിമിന്നലും പെട്ടെന്നുള്ള മഴയും ഉണ്ടായതായി സ്ഥലത്തുണ്ടായിരുന്ന വിനോദ സഞ്ചാരികൾ പറയുന്നു. ഇതാണ് ബോട്ടുകൾ മറിയാന്‍ കാരണമായത്.

മധ്യ ചൈനയിൽ ബോട്ടുകൾ കൂട്ടിയിടിയിൽ 11 പേർ മരിച്ച സംഭവത്തിന് 2 മാസങ്ങൾക്കു ശേഷമാണ് ഞായറാഴ്ചത്തെ ഈ സംഭവം.
أحدث أقدم