120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത്. 2010 മുതല്‍ 2015 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്.
മലയാളിയായ ജസ്റ്റിസ് വിനോദ് കെ ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ 8 ലക്ഷം നിക്ഷേപവും 6 ഏക്കര്‍ ഭൂമിയുമുണ്ട്. സുപ്രീംകോടതിയിലെ 12 ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വനിതാ ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വനിതാ ജഡ്ജിമാരില്‍ ബേ. എം ത്രിവേദിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. അതേസമയം ജസ്റ്റിസ് ബി വി നാഗരത്‌നയുടെ സ്വത്തുവിവരം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഏപ്രില്‍ ഒന്നിലെ ഫുള്‍കോര്‍ട്ട് തീരുമാനപ്രകാരമാണ് ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. ഇതുകൂടാതെ, ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സുപ്രീംകോടതി പുറത്തുവിട്ടു. 2022 നവംബര്‍ ഒന്‍പത് മുതല്‍ 2025 മെയ് അഞ്ച് വരെയുള്ള നിയമന വിവരങ്ങളാണ് പുറത്തുവിട്ടത്.