അഹമ്മദാബാദ്: ഗുജറാത്തിൽ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയായ അധ്യാപിക ഗർഭഛിദ്രം നടത്തി. 22 ആഴ്ചയുള്ള ഗർഭമാണ് അലസിപ്പിച്ചത്. ഗർഭഛിദ്രത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹർജിയിൽ പ്രത്യേക പോക്സോ കോടതി ചൊവ്വാഴ്ച അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് ശസ്ത്രക്രിയ നടത്തിയത്. വിദ്യാർഥിയിൽ നിന്നാണ് ഗർഭിണിയായതെന്നാണ് അധ്യാപികയുടെ മൊഴി. ഭ്രൂണത്തിന്‍റെ ഡിഎൻഎ പിതൃത്വ പരിശോധനയ്ക്കായി അയച്ചു.
കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ സൂറത്തിലെ ജയിലിലാണിപ്പോൾ 23കാരിയായ പ്രതി.
കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതി പ്രകാരം ഏപ്രിൽ 26നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ 29ന് ഗുജറാത്ത്- രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് കുട്ടിയെയും അധ്യാപികയെയും പിടികൂടിയത്.