1971ൽ ഇന്ദിരാഗാന്ധി അമേരിക്കയ്ക്ക് കീഴടങ്ങിയില്ല.. പ്രചാരണവുമായി കോൺഗ്രസ്.. മറുപടിയുമായി ശശി തരൂര്‍ എംപിയും…


1971ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗന്ധി അമേരിക്കയ്ക്ക് കീഴടങ്ങിയിരുന്നില്ലെന്ന പ്രചാരണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രചാരണത്തെ തള്ളി ശശി തരൂര്‍ എംപിയും രംഗത്തെത്തി. നിലവിലെ സാഹചര്യം 1971ലെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമെന്നും രണ്ടും താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നും തരൂർ പറഞ്ഞു.

ഭീകരതയ്ക്കെതിരെ താക്കീത് നല്കുക എന്ന ലക്ഷ്യം കൈവരിച്ചെന്നും തരൂർ പറഞ്ഞു. ഇനിയും സംഘര്‍ഷം നീട്ടികൊണ്ടുപോകുന്നതിൽ അര്‍ത്ഥമില്ലെന്നും ശശി തരൂര്‍ എംപി പ്രതികരിച്ചു.ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ പാകിസ്ഥാൻ ലംഘിച്ചതിലും അദ്ദേഹം പ്രതികരിച്ചു.പാകിസ്ഥാനെ വിശ്വസിക്കരുതെന്നും നൽകിയ വാക്കിൽ നിന്നും പിന്‍മാറുന്നത് അവരുടെ സ്വഭാവമാണെന്നും ശശി തരൂർ കുറ്റപ്പെടുത്തി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നിലവിൽ വന്ന വെടിനിർത്തൽ ധാരണ, പാകിസ്ഥാൻ തുടർച്ചയായി ലംഘിക്കുകയായിരുന്നു.
Previous Post Next Post