ശത്രുക്കളുടെ മേൽ വിജയം നേടാൻ.. ഭാരതത്തിനും സേനകൾക്കും ശത്രു സംഹാര പൂജ നടത്തി ഭക്തജനങ്ങൾ…


ശത്രുക്കളുടെ മേൽ വിജയം നേടുന്നതിനും, ശത്രുക്കളിൽ നിന്നും രക്ഷ ലഭിക്കുന്നതിനും ക്ഷേത്രങ്ങളിലെത്തുന്ന വിശ്വാസികളിൽ ഒരു വിഭാഗം അവരുടെ വിശ്വാസത്തിൻറെ ഭാഗമായി ഭാരതത്തിനും , മൂന്ന് സേനകൾക്കും വേണ്ടി ശത്രു സംഹാര പൂജകൾക്ക് ശീട്ടാക്കുന്നു .

പഹൽഗാമിൽ പാകിസ്ഥാൻ തീവ്ര വാദികൾ മതം ചോദിച്ച് ഹിന്ദു പുരുഷന്മരെ തിരഞ്ഞു പിടിച്ചു നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഭാരതം തിരിച്ചടിച്ചു തുടങ്ങിയതോടെയാണ് ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ പൂജകൾക്ക് പണം മുടക്കി ഭക്തർ പൂജകൾ നടത്താൻ തുടങ്ങിയിരിക്കുന്നത് .

തൻറെയും കുടുംബത്തിൻറെയും ഐശ്വര്യത്തിനും ,അഭിവൃദ്ധിക്കും പ്രാർത്ഥിക്കുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും ക്ഷേത്രത്തിൽ എത്തുന്നവരാണ് കൂട്ടത്തിൽ അവരുടെ വിശ്വാസത്തിൽ മുറുകെ പിടിച്ച് ഭാരതത്തിനും സേനകൾക്കും ശത്രു സംഹാര പൂജ നടുത്തുന്നതെന്നാണ് ഏറെ ശ്രദ്ദേയം . ആയുധ കരുത്തിനും തന്ത്രങ്ങൾക്കും പുറമെ ഭാരത്തിൻറെയും സേനകളുടെയും വിജയമാണ് പൂജകളിലൂടെയും അവരാൽ കഴിയുന്ന നിലയിൽ ഭകതർ ഉന്നം വെയ്ക്കുന്നത് .നഗര ഗ്രാമ വ്യത്യാസമില്ലാതെ ഇത്തരം പൂജകൾ വ്യാപകമായി നടക്കുന്നതായാണ് പുറത്തു വരുന്ന വിവരം .


Previous Post Next Post