
വിളിച്ചിട്ട് ഫോണെടുക്കാത്തതിന് പിന്നാലെ 19 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. അബ്ദുൽ സമദ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിൽ. അബ്ദുൽ സമദും കൊല്ലപ്പെട്ട പത്തൊമ്പതുകാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. പെൺകുട്ടിയെ വിളിച്ചിട്ട് ഫോണെടുക്കാതെ വന്നപ്പോൾ തന്നെ അവഗണിക്കുകയാണെന്ന് അബ്ദുൽ സമദിന് തോന്നി. പിന്നാലെ പ്രതി പെൺകുട്ടിയെ കഴുത്തറുത്ത് ശേഷം വയറ്റിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.പ്രതിയായ അബ്ദുൽ സമദ് ഉത്തർപ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയാണ്. സാക്ഷികളില്ലാത്ത കേസായതിനാൽ പെൺകുട്ടിയുടെ ഫോണിലെ വിവരങ്ങളാണ് നിർണായകമായത്.പ്പെടുത്തുകയായിരുന്നു.