സംസ്ഥാന ക്ഷീരവികസന വകുപ്പില്‍ ജോലി അവസരം. വികസനപദ്ധതികളുടെ ഭാഗമായി ഡെയറി പ്രൊമോട്ടർ വിമൺ ക്യാറ്റിൽ കെയർ വർക്കർ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം. താത്കാലികാടിസ്ഥാനത്തിൽ 10 മാസത്തേയ്ക്കാണ് നിയമനം. ബ്ലോക്കടിസ്ഥാനത്തിൽ ആകെ 324 ഒഴിവുകളുണ്ട്.
അപേക്ഷ മെയ് 14 ന് വൈകിട്ട് മൂന്നിനകം ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ നൽകണം. കമ്പ്യൂട്ടർ പരിജ്ഞാനവും എസ് എസ് എൽസിയുമാണ് യോഗ്യത. പ്രായപരിധി 18-45 വയസ്സ്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ ബന്ധപ്പെട്ട ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിൽ താമസിക്കുന്നവരും സഹകരണ സംഘങ്ങളിലെ അംഗങ്ങളുമായിരിക്കണം. വനിതകൾക്കാണ് അവസരം. അപേക്ഷകർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്.
അഭിമുഖത്തിന് യോഗ്യരായവരുടെ പട്ടിക മെയ് 17 ന് വൈകിട്ട് അഞ്ചിന് ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസിൽ പ്രസിദ്ധീകരിക്കും. മെയ് 20ന് രാവിലെ പത്തിന് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വകുപ്പിന്റെ വെബ്സൈറ്റിലെ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധിക്കുക.