നിപ: മലപ്പുറത്ത് എല്ലാവരും മാസ്ക് ധരിക്കണം, പരിശോധിച്ച 7 ഫലങ്ങളും നെഗറ്റീവ്




മലപ്പുറം: വളാഞ്ചേരിയിൽ 42 കാരിക്ക് നിപ ബാധിച്ച സംഭവത്തിനു പിന്നാലെ പരിശോധയ്ക്കയച്ച ഹൈ റിസ്ക് ലിസ്റ്റിലുണ്ടായിരുന്ന 7 പേരുടേയും സാമ്പിളുകൾ ആദ്യ ഘട്ടത്തിൽ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

ബുധനാഴ്ച നിപ സംശയിച്ചതോടെ രോഗിക്ക് ചികിത്സ ആരംഭിച്ചിരുന്നുവെന്നും മോനോക്ലോണ ആന്‍റിബോഡി രോഗിക്ക് നൽകാൻ തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

വളാഞ്ചേരി നഗരസഭ രണ്ടാം വാർഡിൽ 3 കിലോ മീറ്റർ ചുറ്റളവിൽ കോൺടൈൻമെന്‍റ് സോൺ പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്‍റെ പരിശോധനയിൽ പ്രദേശത്ത് അസ്വഭാവിക മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വളാഞ്ചേരി നഗരസഭയിൽ ഫീവർ സർവലൈൻസ് നടത്തും. ജില്ലയിലുള്ള എല്ലാവരും മാസ്കും സാമൂഹിക അകലവും പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
Previous Post Next Post