ന്യൂഡൽഹി: ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. ജമ്മു കശ്മീരിലും പഞ്ചാവിലും അതീവ ജാഗ്രത നിർദേശം. ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ എന്നീ ഭീകര സംഘടനകൾ സുരക്ഷാ സേനയ്ക്ക് നേരെ ചാവേറാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇരു സംസ്ഥാനങ്ങളിലും അതിതീവ്ര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
മുൻ കരുതലിന്‍റെ ഭാഗമായി ജമ്മു കശ്മീരിൽ വെളിച്ചം അണച്ചു. തുടർച്ചയായി ജമ്മുവിൽ അപായ സൈറണുകൾ മുഴുങ്ങുന്നുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ബി രാജേന്ദറിന്‍റെ ഉത്തരവിനെ തുടർന്ന് എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അവധികൾ അടിയന്തരമായി റദ്ദാക്കി. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് നേപ്പാൾ അതിർത്തി പങ്കിടുന്നതിനാൽ ബാഹീറിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.