കൊച്ചി: നിർത്തിയിട്ട ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. കിഴക്കമ്പലം സ്വദേശി നിഖീഷ് (42) ആണ് മരിച്ചത്. പെരുമ്പാവൂർ ടൗണിലെ പച്ചക്കറി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് നിഖീഷ്. രാവിലെ പള്ളിപ്പടിയിൽ വച്ച് വളവിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ നിഖീഷിന്റെ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നിർത്തിയിട്ട ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ചു…ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം…
Jowan Madhumala
0
Tags
Top Stories