ഇന്ത്യൻ സൈന്യം അഭിമാനം… പ്രിയങ്ക ഗാന്ധി…


        
പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി. ഇന്ത്യൻ സൈന്യത്തിൽ അഭിമാനമാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യവും അഖണ്ഡതയും ധീരരായ സൈനികർ സംരക്ഷിക്കുമെന്നും പ്രിയങ്ക പ്രതികരിച്ചു. വെല്ലുവിളികൾ നേരിടാൻ സൈനികർക്ക് ക്ഷമയും ധൈര്യവും ദൈവം നൽകട്ടെ എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.  പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെ പ്രതിപക്ഷം സ്വാഗതം ചെയ്തു. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനം, ജയ്ഹിന്ദ് എന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.



أحدث أقدم